അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

Spread the love

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ സിവില്‍ സപ്ലൈസിന്റെയും സഹകരണത്തോടെ ജില്ലാ തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി വിതരണംചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം എ.ഡി.എം: ഇ.മുഹമ്മദ് സഫീര്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെ അതിഥിതൊഴിലാളികള്‍ക്കാണ് ഭക്ഷ്യകിറ്റ് കൈമാറിയത്.

അഞ്ച് കിലോ അരി, രണ്ട് കിലോ കടല, രണ്ട് കിലോ ആട്ട, ഒരു കിലോ സവാള, ഒരു കിലോ ഉരുളക്കിഴങ്ങ്, 100 ഗ്രാം മുളകുപൊടി, ഒരു ലിറ്റര്‍ സണ്‍ഫ്ളവര്‍ എണ്ണ, ഒരു കിലോ തുവരപരിപ്പ്, ഒരു കിലോ ഉപ്പ്, അഞ്ച് മാസ്‌ക് എന്നിവയാണ് അതിഥി തൊഴിലാളികള്‍ക്കുള്ള സൗജന്യ കിറ്റിലെ വിഭവങ്ങള്‍. ജില്ലാ ലേബര്‍ ഓഫീസര്‍ പി.ദീപ, സൂപ്രണ്ട് ടി.ആര്‍ ബിജുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts