പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 61 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

1 അടൂര്‍ 1
2 പന്തളം 2
3 പത്തനംതിട്ട 5
4 തിരുവല്ല 5
5 ആറന്മുള 1
6 അരുവാപ്പുലം 4
7 അയിരൂര്‍ 2
8 ചെറുകോല്‍ 1
9 ഏറത്ത് 1

10 ഏനാദിമംഗലം 1
11 ഇരവിപേരൂര്‍ 6
12 ഏഴംകുളം 3
13 കടമ്പനാട് 1
14 കലഞ്ഞൂര്‍ 7
15 കോയിപ്രം 1
16 കോന്നി 6
17 കോട്ടാങ്ങല്‍ 4
18 മലയാലപ്പുഴ 3
19 മെഴുവേലി 1
20 നെടുമ്പ്രം 1
21 പളളിക്കല്‍ 2
22 പ്രമാടം 2
23 റാന്നി 2
24 റാന്നി-പഴവങ്ങാടി 2
25 റാന്നി-അങ്ങാടി 1
26 തണ്ണിത്തോട് 1
27 വളളിക്കോട് 4
28 വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 60510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54669 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 30.03.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (68) 02.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) കലഞ്ഞൂര്‍ സ്വദേശി (63) 02.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ഇന്ന് 113 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59129 ആണ്. പത്തനംതിട്ട ജില്ലക്കാരായ 999 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 972 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 56
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 12
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 40
4. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 17
5. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 1
6. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 3
7. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 761
8. സ്വകാര്യആശുപത്രികളില്‍ 59
ആകെ 949

ജില്ലയില്‍ 1026 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2718 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3302 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 7046 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ
ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 211569, 572, 212141.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 195011, 231, 195242.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 42074, 130, 42204.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7315, 21, 7336.
6 സി.ബി.നാറ്റ് പരിശോധന 638, 4, 642.
സര്‍ക്കാര്‍ലാബുകളില്‍ആകെശേഖരിച്ച സാമ്പിളുകള്‍ 457092, 958, 458050.
സ്വകാര്യആശുപത്രികളില്‍ആകെശേഖരിച്ച സാമ്പിളുകള്‍ 276907, 1257, 278164.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 733999, 2215, 736214.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2215 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1340 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 57 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 124 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 200 കോളുകള്‍ നടത്തുകയും, രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

error: Content is protected !!