ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് കോന്നിയില്‍ നടക്കും

 

സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്കോ – ഫിലോസഫറും വിഖ്യാത രേഖാ ചിത്രകാരനുമായ അഡ്വ ജിതേഷ്ജി
കോന്നി എം എം എൻ എസ്‌ എസ്‌ കോളേജ്‌ അങ്കണത്തിൽ 2021 മാർച്ച്‌ അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക്‌ നിർവ്വഹിക്കും.

റി തിങ്ക്‌ – സിംഗിൾ യൂസ്‌ ക്യാമ്പയിൻ വോളറ്റിയേഴ്സിനുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.
കോളേജ്‌ പ്രിൻസിപ്പൽ ഡോ കെ ആർ സുകുമാരൻ നായർ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ആർ രാജേഷ്‌, കോളേജ്‌ ചെയർമാൻ ഹരിദാസ്‌ ഇടത്തിട്ട, മേഖലാ കൺവീനർ പി ഡി പദ്മകുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും