പത്തനംതിട്ട ജില്ലയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

 

നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 917 ഉദ്യോഗസ്ഥരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു.

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ്, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, 18 വയസ് പൂര്‍ത്തിയായ മുന്‍ എസ്പിസി, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.