ട്രെയിനി അനലിസ്റ്റ് ഒഴിവ്

 

 

ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കെമിസ്ട്രി, മെക്രോബയോളജി ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു.

കെമിസ്ട്രി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിടെക്/ബിഎസ്‌സി ഡയറി സയന്‍സോ ബിഎസ്‌സി കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദമോ ഉള്ളവരായിരിക്കണം.

ബി ടെക്/ബിഎസ്‌സി ഡയറി സയന്‍സോ മൈക്രോ ബയോളജി ബിരുദമുള്ളവര്‍ക്ക് മൈക്രോബയോളജി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടര്‍, റീജ്യനല്‍ ഡയറി ലാബ് കാസര്‍കോട്, നായിക്കാപ്പ്, കുമ്പള പി ഒ, പിന്‍: 671321 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ വിവരങ്ങള്‍ മാര്‍ച്ച് 17 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച മാര്‍ച്ച് 18ന് രാവിലെ 11 ന് കാസര്‍കോട് റീജ്യനല്‍ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 9496514910.

error: Content is protected !!