ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ നിയമനം : അപേക്ഷ ക്ഷണിച്ചു

 

സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

സ്‌കാനിംഗ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. രണ്ട് തസ്തികയിലും പകൽ/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായവർക്ക് മുൻഗണനയുണ്ട്.

ഇമേജ് എഡിറ്റേഴ്‌സ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി വേണം.
പൂർത്തീകരിക്കുന്ന ജോലിയ്ക്കനുസൃതമായാണ് വേതനം. താൽപര്യമുള്ളവർ www.cdit.org യിൽ 27ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

error: Content is protected !!