കോന്നി വാര്‍ത്ത : അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ ചിലവഴിച്ചു കോന്നി മണിയന്‍പാറ പട്ടികജാതി കോളനിയിലെ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു.
പട്ടികജാതി വിഭാഗങ്ങളുടെ സര്‍വോന്മുഖ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ വിവിധ കര്‍മ്മ പരിപാടികള്‍ക്ക് ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നതില്‍ പ്രധാനപ്പെട്ട വികസന പദ്ധതിയാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി. പട്ടികജാതി വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി കോന്നി നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞടുത്ത കോളനികളില്‍ ഒന്നായ മണിയന്‍പാറ പട്ടികജാതി കോളനിയിലെ വീടുകളുടെ മെന്റനന്‍സ്, റോഡ്, നടപ്പാത, സംരക്ഷണ ഭിത്തികെട്ടല്‍, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ ഫലകം അനാച്ഛദനം നിര്‍വഹിച്ചു.
മുഖ്യ പ്രഭാഷണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ് സോമന്‍പിള്ള, തുളസി മോഹന്‍, എം.എസ് ഗോപിനാഥ് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ വിജയന്‍, എസ്.സജി, കെ.ബി വിക്രമന്‍, കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ്.ബിന്ദു, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.