Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

 

കോന്നി വാര്‍ത്ത : സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.

ദുബായിൽ 14 ദിവസത്തെ ക്വാറന്റയിൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടർക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നല്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ:കെ. ഇളങ്കോവൻ, യു.എ.ഇ.യിലെ ഇന്ത്യൻ അമ്പാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.