സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്‍റ് നിയമനം

 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ച കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാകണം. ലബോറട്ടറി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സയൻസ് ബിരുദധാരികളെയും പരിഗണിക്കും.

പ്രായപരിധി 28 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും). പ്രതിമാസ വേതനം 16,000-20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 28ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.

ജനനതിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്) ഹാജരാക്കണം.