കാർഷിക ബിൽ പിൻവലിക്കണം – യു ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ധർണ്ണ നടന്നു

 

കോന്നി വാര്‍ത്ത : കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കാർഷിക ബിൽ പിൻവലിക്കണമെന്നും, സംസ്ഥാനത്ത് നടന്ന സ്വർണ്ണ കള്ളക്കടത്ത് ഉൾപ്പെടെ ഉള്ളവ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും എ.ഷംസുദീൻ ആവശ്യപ്പെട്ടു. യു ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ്മൻ മാത്യൂ വടക്കേടത്ത് ,റോബിൻ പീറ്റർ,ജോസ് കൊന്നപ്പാറ, അബ്ദുൾ മുത്തലീഫ് ,ശാന്തിജൻ ചൂരക്കുന്നേൽ, മലയാലപ്പുഴ ശ്രീകോമളൻ, ചിറ്റൂർ ശങ്കർ, സജി കൊട്ടക്കാട്, ഹരികുമാർ പൂതംങ്കര,
അമ്പിളി ടീച്ചർ, അജോമോൻ, റോജി ഏബ്രഹാം, സുലേഖ.വി.നായർ, ഐവാൻ വകയാർ എന്നിവർ സംസാരിച്ചു . ധർണ്ണക്കു മുമ്പായി പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു .

error: Content is protected !!