റിസോര്‍ട്ടിലെ ടെന്‍റില്‍ കഴിഞ്ഞ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

 

വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കണ്ണൂര്‍ ചേളേരി സ്വദേശിനി ഷഹാനയെ(26)യാണ് ആന ചവിട്ടിക്കൊന്നത്. എളമ്പിലേരിയിലുള്ള റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങുമ്പോഴായിരുന്നു ആനയുടെ ആക്രമണം.ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ,