
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10.30 നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുതൽ സ്പർശം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. .
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്.തുടർന്ന് 300 കിടക്കകളായി ഉയർത്തും.
കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.