ഇറച്ചിവെട്ടുകാര്‍ കൊണ്ടുവന്ന ഉരു തളര്‍ന്ന് വീണു : ഉപേക്ഷിക്കപ്പെട്ട ഉരുവിനെ തെരുവ് നായയും പന്നിയും കടിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂരില്‍ ഇറച്ചി വെട്ടുകാര്‍ വാഹനത്തില്‍ നിന്നും ഇറക്കിയ ഉരു കല്ലിലേക്ക് തളര്‍ന്ന് വീണു . ഉരുവിനെ ഉപേക്ഷിച്ചിട്ടു പോയതോടെ തെരുവ് നായ്ക്കളും കാട്ടു പന്നികളും ഇതിനെ കടിച്ചു കുടഞ്ഞു . രാവിലെയാണ് സംഭവം . കലഞ്ഞൂർ പാടം റോഡിൽ ഡിപ്പോ ജംഗ്ഷനിലാണ് ദാരുണ സംഭവം ഉണ്ടായത് .

അന്യ സംസ്ഥാന രജിസ്റ്റർ വണ്ടിയിൽ നിന്നും ഉരുക്കളെ ഇറക്കുമ്പോള്‍ വണ്ടിയിൽ നിന്നുംഒരു ഉരു താഴെ വീണു . കല്ലിലേക്ക് വീണത്തിനാല്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല . കലഞ്ഞൂർ ഇടത്തറ ഡിപ്പോ ജംഗ്ഷനിൽ ഉള്ള ഇറച്ചി വെട്ടുകാരാണ് ഇതിനെ കൊണ്ടുവന്നത് എന്നു നാട്ടുകാര്‍ പറയുന്നു . ഇവിടെ വീണു കിടന്ന ഉരുവിനെ
കാട്ടുപന്നികളും തെരുവ് നായ്ക്കളും കടിച്ചു വലിക്കുന്നത് വഴിയാത്രക്കാര്‍ കണ്ടു . തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു .പോലീസ് കേസ്സ് എടുത്തു അന്വേഷണം ആരംഭിച്ചു .

error: Content is protected !!