കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 16 (സബ് വാര്‍ഡ്), കണിയമ്പാറ്റ (സബ് വാര്‍ഡ് 4), തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് (18, 19), ഇളങ്കണ്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 479 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

 

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്തുനിന്നു വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 52 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട് മേലൂട്) 11
2 പന്തളം
(മുടിയൂര്‍കോണം, പന്തളം, തോന്നല്ലൂര്‍, പൂഴിക്കാട്) 6
3 പത്തനംതിട്ട
(അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, പുത്തന്‍പീടിക) 14
4 തിരുവല്ല
(കുറ്റപ്പുഴ, മഞ്ഞാടി, അഴിയിടത്തുചിറ, ചുമത്ര, തുകലശേരി) 19
5 ആനിക്കാട്
(ആനിക്കാട്) 2
6 ആറന്മുള
(ആറന്മുള, കുറിച്ചിമുട്ടം, മല്ലപ്പുഴശേരി) 7
7 അരുവാപുലം
(അരുവാപുലം, നെല്ലിക്കാപാറ) 2
8 അയിരൂര്‍
(അയിരൂര്‍, കൈതകോടി, വെളളിയറ) 9
9 ചിറ്റാര്‍ 1
10 ഏറത്ത്
(പുതുശേരിഭാഗം, മണക്കാല, വടക്കടത്തുകാവ്) 10
11 ഇലന്തൂര്‍
(ഇലന്തൂര്‍) 2
12 ഏനാദിമംഗലം
(ഏനാദിമംഗലം, പുതുവല്‍, മങ്ങാട്, മാരൂര്‍) 4
13 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 10
14 ഏഴംകുളം
(നെടുമണ്‍, അറുകാലിക്കല്‍ വെസ്റ്റ്, തേപ്പുപാറ, വയല, ഇളങ്ങമംഗലം, ഏനാത്ത്) 14
15 കടമ്പനാട്
(തുവയൂര്‍, നെല്ലിമുകള്‍, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 13
16 കടപ്ര
(വളഞ്ഞവട്ടം) 2
17 കലഞ്ഞൂര്‍
(അതിരുങ്കല്‍, കൂടല്‍, കലഞ്ഞൂര്‍) 6
18 കല്ലൂപ്പാറ
(പുതുശേരി, പരിയാരം, കടമാന്‍കുളം) 11
19 കവിയൂര്‍ 1
20 കൊടുമണ്‍
(ഇടത്തിട്ട, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്) 9
21 കോയിപ്രം
(കുമ്പനാട്, കോയിപ്രം) 3
22 കോന്നി
(മങ്ങാരം, അതുമ്പുംകുളം, പയ്യനാമണ്‍, കോന്നി) 7
23 കൊറ്റനാട്
(കൊറ്റനാട്) 14
24 കോഴഞ്ചേരി
(കോഴഞ്ചേരി) 3
25 കുളനട
(ഉളളന്നൂര്‍, കുളനട) 2
26 കുന്നന്താനം
(മാന്താനം) 5
27 കുറ്റൂര്‍
(വെസ്റ്റ് ഓതറ, തെങ്ങേലി, വെണ്‍പാല, തലയാര്‍) 10
28 മലയാലപ്പുഴ
(കിഴക്കുപുറം, ഏറം, വെട്ടൂര്‍) 5
29 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്, ചെങ്ങരൂര്‍, നാരകത്താണി) 5
30 മല്ലപ്പുഴശേരി 1
31 മെഴുവേലി
(കൈപ്പുഴ) 2
32 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 3
33 നാരങ്ങാനം
(നാരങ്ങാനം) 3
34 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 2
35 നിരണം 1
36 ഓമല്ലൂര്‍
(പന്ന്യാലി, ഓമല്ലൂര്‍) 4
37 പള്ളിക്കല്‍
(പഴകുളം, പെരിങ്ങനാട്, മുണ്ടപ്പളളി, കൈതയ്ക്കല്‍, പതിനാലാംമൈല്‍) 11
38 പന്തളം-തെക്കേക്കര
(മല്ലിക, പാറക്കര, മാമ്മൂട്, പൊങ്ങലടി) 4
39 പെരിങ്ങര
(മേപ്രാല്‍) 2
40 പ്രമാടം
(ളാക്കൂര്‍, പ്രമാടം, വെളളപ്പാറ) 3
41 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 7
42 റാന്നി
(റാന്നി, തോട്ടമണ്‍, മന്ദിരം) 8
43 റാന്നി പഴവങ്ങാടി
(കരികുളം, പഴവങ്ങാടി) 2
44 റാന്നി അങ്ങാടി
(അങ്ങാടി, നെല്ലിയ്ക്കാമണ്‍) 9
45 റാന്നി പെരുനാട്
(പമ്പ, റാന്നി-പെരുനാട്, അടിച്ചിപ്പുഴ) 14
46 തോട്ടപ്പുഴശേരി
(ചിറയിറമ്പ്) 6
47 തുമ്പമണ്‍
(തുമ്പമണ്‍) 2
48 വടശേരിക്കര
(പേഴുംപാറ) 3
49 വളളിക്കോട്
(വളളിക്കോട്, കൈപ്പട്ടൂര്‍) 3
50 വെച്ചൂച്ചിറ 1
51 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനക്കാരായ 15 പേരെ അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരനായ ഒരാളെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 20840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16910 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (80) ഡിസംബര്‍ രണ്ടിന്് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 21 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 166 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18536 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2179 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2029 പേര്‍ ജില്ലയിലും, 149 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 117
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 87
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 150
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 98
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 61
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 100
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 51
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 47
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 906
11 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 1764
ജില്ലയില്‍ 3692 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2438 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4098 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 107 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10228 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 119938, 749, 120687.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 101449, 1302, 102751.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4924, 132, 5056.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4050, 24, 4074.
6 സി.ബി.നാറ്റ് പരിശോധന 292, 2, 294.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 231138, 2209, 233347.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1563 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3772 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1850 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.50 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.36 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 80 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1304 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന്് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.