ശബരിമലയില്‍ മികച്ച സേവനം നല്‍കി കെഎസ്ഇബി

അരുണ്‍ രാജ് @കോന്നി വാര്‍ത്ത

ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നത് കെഎസ്ഇബിയാണ്. പമ്പ മുതല്‍ സന്നിധാനം വരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ഡല -മകരവിളക്ക് കാലത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കടകള്‍ക്ക് വൈദുതി ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സേവനം നല്‍കുന്നുണ്ടെന്ന് സന്നിധാനം കെഎസ്ഇബി ഓഫീസ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബിനുകുമാര്‍ പറഞ്ഞു.

പമ്പ – ത്രിവേണി സബ് സ്റ്റേഷനില്‍ നിന്നും ഏരിയല്‍ ബഞ്ചഡ് കേബിള്‍ വഴിയാണ് വൈദുതി സന്നിധാനം സെക്ഷന്‍ ഓഫീസില്‍ എത്തിക്കുന്നത്. സാധാരണ സമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ഇവിടെ മണ്ഡലകാലം ആരംഭിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കൂട്ടും. ഈ വര്‍ഷം കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ചുകൊണ്ട് 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഇവരെ മാറ്റിക്കൊണ്ടിരിക്കും.

സന്നിധാനത്തെ കെഎസ്ഇബി ഓഫീസ് അസിസ്റ്റന്‍ഡ് എന്‍ജിനീയറുടെയും പമ്പ-ത്രിവേണിയിലെ ഓഫീസ് സബ് എന്‍ജിനിയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

error: Content is protected !!