സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61), കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60), കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54), തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി (80), പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74), മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43), കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി (84), വിലുപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 609, മലപ്പുറം 733, കോഴിക്കോട് 668, തൃശൂര്‍ 464, പാലക്കാട് 269, കൊല്ലം 458, കോട്ടയം 419, തിരുവനന്തപുരം 271, ആലപ്പുഴ 375, പത്തനംതിട്ട 165, കണ്ണൂര്‍ 166, ഇടുക്കി 160, വയനാട് 141, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 609, കൊല്ലം 681, പത്തനംതിട്ട 167, ആലപ്പുഴ 919, കോട്ടയം 271, ഇടുക്കി 72, എറണാകുളം 658, തൃശൂര്‍ 680, പാലക്കാട് 590, മലപ്പുറം 740, കോഴിക്കോട് 622, വയനാട് 79, കണ്ണൂര്‍ 473, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 196 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, പന്നിവിഴ, മൂന്നാളം, അടൂര്‍) 11
2 പന്തളം
(പൂഴിക്കാട്, മുടിയൂര്‍കോണം, തോന്നല്ലൂര്‍, പറന്തല്‍) 8
3 പത്തനംതിട്ട
(മണ്ണാറമല, വലഞ്ചുഴി, നന്നുവകാട്, പത്തനംതിട്ട) 7
4 തിരുവല്ല
(കുറ്റപ്പുഴ, കാവുംഭാഗം, ചുമത്ര, പാലിയേക്കര മുത്തൂര്‍) 15
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 3
6 ആറന്മുള
(ഇടയാറന്മുള, ആറന്മുള, കുറിച്ചിമുട്ടം) 4
7 അരുവാപുലം
(കക്കാത്തോട്, നെല്ലിയ്ക്കപാറ, കുമ്മണ്ണൂര്‍, കല്ലേലി) 8
8 അയിരൂര്‍
(തടിയൂര്‍) 4
9 ചെറുകോല്‍
(ചെറുകോല്‍) 3
10 ചിറ്റാര്‍
(ചിറ്റാര്‍) 2
11 ഏറത്ത്
(വടക്കടത്തുകാവ്, അന്തിചിറ, ചൂരക്കോട്, തുവയൂര്‍) 15
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം
(മാരൂര്‍) 2
14 ഇരവിപേരൂര്‍ 1
15 ഏഴംകുളം
(തേപ്പുപാറ, ഏനാത്ത്) 3
16 എഴുമറ്റൂര്‍ 1
17 കടമ്പനാട്
(തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട്) 15
18 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 12
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, പാടം) 6
20 കല്ലൂപ്പാറ
(കല്ലൂപ്പാറ) 6
21 കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍) 8
22 കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 7
23 കോയിപ്രം
(പൂവത്തൂര്‍, നെല്ലിമല) 2
24 കോന്നി
(അതുമ്പുംകുളം, കോന്നി) 2
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കോട്ടാങ്ങല്‍) 3
27 കോഴഞ്ചേരി
(മേലുകര, കോഴഞ്ചേരി, കോഴഞ്ചേരി ഈസ്റ്റ്) 7
28 മലയാലപ്പുഴ 1
29 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 2
30 മെഴുവേലി
(ഇലവുംതിട്ട, ഉളളന്നൂര്‍) 4
31 നാറാണംമൂഴി
(അടിച്ചിപ്പുഴ, തോമ്പികണ്ടം, നാറാണംമൂഴി) 8
32 നാരങ്ങാനം 1
33 നെടുമ്പ്രം 1
34 നിരണം
(കിഴക്കുംഭാഗം, നിരണം) 4
35 പളളിക്കല്‍
(മേലൂട്, പളളിക്കല്‍) 4
36 പന്തളം-തെക്കേക്കര
(തട്ടയില്‍, പൊങ്ങലടി, പാറക്കര) 9
37 പ്രമാടം
(മല്ലശേരി, അഴക്കൂട്ടം) 4
38 പുറമറ്റം 1
39 റാന്നി-പെരുനാട്
(പെരുനാട്) 5
40 സീതത്തോട് 1
41 തോട്ടപ്പുഴശേരി
(മാരാമണ്‍) 4
42 തുമ്പമണ്‍
(തുമ്പമണ്‍) 3
43 വളളിക്കോട്
(ഞക്കുനിലം, കുടമുക്ക്, വളളിക്കോട്) 5
44 വെച്ചൂച്ചിറ
(ചാത്തന്‍തറ, മണ്ണടിശാല) 2

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികളെ പ്രസ്തുത സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ടു പേരെ പത്തനംതിട്ട ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 18725 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14998 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 200 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16704 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1908 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1718 പേര്‍ ജില്ലയിലും, 190 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 11
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 117
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 26
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 66
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 131
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 66
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 51
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 36
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 831
12 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 1574

ജില്ലയില്‍ 3209 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2700 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4239 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 194 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10148 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 112766, 789, 113555.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 90332, 1095, 91427.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3078, 193 , 3271.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3789, 34, 3823.
6 സി.ബി.നാറ്റ് പരിശോധന 237, 6, 243.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 210687, 2117, 212804.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1376 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3493 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1786 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.23 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1258 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!