നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനം

 

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020-21 കാലയിളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2005 മെയ് ഒന്നിനോ അതിനുശേഷമോ 2009 ഏപ്രില്‍ 30തിനു മുന്‍പോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ക്ക് www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 265246