വാർത്താ പോർട്ടലുകള്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കി

 

Online News Media, Including Social Sites, Now Under Government Control

The government has issued an order bringing online news portals and content providers such as Netflix under the Information and Broadcasting ministry. The notification, signed by President Ram Nath Kovind, was issued on Monday. The government regulations will also apply to news on social media platforms such as Facebook, Twitter and Instagram.

At present, there is no law or autonomous body governing digital content. The Press Council of India takes care of the print media, the News Broadcasters Association (NBA) monitors news channels, the Advertising Standards Council of India is for advertising while the Central Board of Film Certification (CBFC) takes care of films. Last month, the Supreme Court sought the centre`s response on a petition for regulating OTT platforms by an autonomous body. The top court issued notices to the centre, Ministry of Information and Broadcasting and Internet and Mobile Association of India.

ഓൺലൈൻ മുഖേനയുള്ള വിനോദപരിപാടികളുടെ സംപ്രേഷണത്തിനും വാർത്താ പ്രചാരണത്തിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . ഓവർ ദ ടോപ്‌ (ഒടിടി) പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സേവനങ്ങളും വാർത്താ പോർട്ടലുകളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കി.കേന്ദ്ര സർക്കാരിന്‌ നേരെയുള്ള വിമർശം ശക്തമാകുന്നുവെന്ന ബിജെപി നേതാക്കളുടെ ആക്ഷേപത്തിന്‌ പിന്നാലെയാണ്‌ കേന്ദ്ര നടപടി.

ഓൺലൈനിൽ ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നവർ മുഖേന എത്തുന്ന സിനിമകളും മറ്റ്‌ ദൃശ്യ, ശ്രാവ്യ പരിപാടികളും വാർത്തകളും സമകാലീന രാഷ്ട്രീയ, സാമൂഹ്യ പരിപാടികളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക എന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു. നിയന്ത്രണ സംവിധാനങ്ങൾക്ക്‌ വാർത്താവിതരണമന്ത്രാലയം ഉടൻ രൂപം നൽകും.

അച്ചടി മാധ്യമങ്ങളെപ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യയും , ആര്‍ എന്‍ ഐയും ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ അസോസിയേഷൻ (എൻബിഎ) ദൃശ്യമാധ്യമങ്ങളെയും നിയന്ത്രിക്കുന്നുണ്ട്‌. സെൻട്രൽ ബോർഡ്‌ ഓഫ്‌ ഫിലിം സർട്ടിഫിക്കേഷനാണ്‌ (സിബിഎഫ്‌സി) സിനിമ ഉള്ളടക്കത്തിന്‍റെ നിയന്ത്രണം.ഇതേപോലെ ന്യൂസ് പോര്‍ട്ടലുകള്‍ക്കും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി നിയന്ത്രണ വിധേയമാക്കുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . പല ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുള്ള വാര്‍ത്തകള്‍ വരുന്നതിനാല്‍ ആണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം നടപടി സ്വീകരിച്ചത് . ചാനലുകൾക്ക്‌ നിയന്ത്രണങ്ങൾ ഉണ്ടെന്നും ഓൺലൈൻ മാധ്യമങ്ങളെയാണ്‌ നിയന്ത്രിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു .