ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത: ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം മലയാലപ്പുഴയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2.95 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനമാണ് നടത്തിയത്. നിലവിലുള്ള പൈപ്പ് ലൈനില്‍ നിന്ന് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതും, ലൈന്‍ ദീര്‍ഘിപ്പിച്ച് കണക്ഷന്‍ നല്‍കുന്നതുമാണ് പദ്ധതി.

നിയോജക മണ്ഡലത്തിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഞ്ചായത്ത് വിഹിതവും, ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെട്ടതാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ.അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയലാല്‍, വൈസ് പ്രസിഡന്‍റ് സുജാത അനില്‍, അംഗങ്ങളായ രാജേഷ് മോളുത്തറയില്‍, രാധാമണി ഭാസി, പുളിമൂട്ടില്‍ ശാന്തമ്മ, മുന്‍ പഞ്ചായത്തംഗം മലയാലപ്പുഴ മോഹനന്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. രേഖ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!