കോന്നിയില്‍ തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തും

 

കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണ്‍ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.
ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്‍റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോര്‍മോണ്‍ ആണ്.തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണ്‍ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.കൃത്യമായ പരിശോധന വേണം .
കോന്നി മെഡിക്കെയര്‍ ലാബില്‍ ഈ മാസം 18 നു തൈറോയിഡ് പരിശോധന ക്യാമ്പ്  നടത്തും  . കൂടുതല്‍ വിവരങ്ങള്‍ക്ക് : 04682961111, 7025230000, 7025780000, 9846729418

error: Content is protected !!