എൽ.ഡി. ടൈപ്പിസ്റ്റ് നിയമനം

 

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന താത്കാലിക കോടതികളിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം. തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന- സർക്കാർ സർവീസിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. പ്രായപരിധി 60 വയസ്സ്.

ഹൈക്കോടതി/നിയമ വകുപ്പ് / അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമന കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.
പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ വെളളപേപ്പറിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം.
പ്രായോഗിക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇതുപ്രകാരം തയ്യാറാക്കുന്ന റാങ്കു ലിസ്റ്റിനു നിബന്ധനകൾക്കും വിധേയമായി കുറഞ്ഞത് ഒരു വർഷത്തെയും പരമാവധി രണ്ടു വർഷത്തെയും കാലാവധി ഉണ്ടായിരിക്കും. അപേക്ഷകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം-691013 എന്ന വിലാസത്തിൽ നവംബർ 12 വൈകിട്ട് അഞ്ചു വരെ നൽകാം.