ജില്ലയില്‍ മൂന്ന് ഊരുവിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കും

 

സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ലയ്ക്ക് 2020 – 21 അധ്യയന വര്‍ഷം മൂന്നു ഊരുവിദ്യാകേന്ദ്രങ്ങള്‍ എം.എച്ച്.ആര്‍ഡി അനുവദിച്ചു. ആരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യംവയ്ക്കുന്ന പാര്‍ശ്വവത്കൃതമായ ട്രൈബല്‍ സമൂഹത്തിന് വിദ്യാഭ്യാസ തുല്യത ഉറപ്പാക്കുന്ന പ്രത്യേക പരിപാടിയാണിത്. വിദ്യാലയ പങ്കാളിത്തവും സാമൂഹ്യവത്കരണവും വിദ്യാലയ പ്രാപ്യതയും നിലനിര്‍ത്താനും ഉറപ്പാക്കുന്നതിനുമായി ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് റാന്നി (അട്ടത്തോട്), കോന്നി (കോട്ടാംപാറ), പത്തനംതിട്ട (മൂഴിയാര്‍) എന്നീ ബി.ആര്‍.സി കളുടെ പരിധിയിലുള്ള പ്രദേശങ്ങളാണു കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ബി.ആര്‍.സി തല പ്ലാനിംഗില്‍ ആറു മാസത്തെ പ്രവര്‍ത്തന കലണ്ടറും പ്രോജക്ടും തയ്യാറായി കഴിഞ്ഞു. വനമേഖലയിലെ ഓരോ വിഭാഗവും നേരിടുന്ന പ്രശ്‌നങ്ങളെ അവസ്ഥാ പഠനത്തിലൂടെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ അക്കാദമികവും ഭൗതികവും മാനസിക പിന്തുണയും ഉറപ്പാക്കുന്ന പ്രവര്‍ത്തന പാക്കേജുകള്‍ നടപ്പാക്കി പഠനപിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്.
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര ഏജന്‍സികള്‍, ഉദ്യോസ്ഥവൃന്തങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍, പ്രമോട്ടര്‍മാര്‍ ഇവരുടെ സംയുക്തമായ സഹകരണം ഉറപ്പാക്കി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണു പ്രവര്‍ത്തനം അടുത്ത ആഴ്ചയില്‍ ആരംഭിക്കുന്നത്. ജില്ലയില്‍ പ്രോഗ്രാം ഓഫീസറായ സിന്ധു പി.എ ഇതിന്റെ ചുമതല വഹിക്കുമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.വി അനില്‍ അറിയിച്ചു.

error: Content is protected !!