പഠന സൗകര്യം ഒരുക്കി നൽകി കോന്നി പഞ്ചായത്ത് ജന പ്രതിനിധികള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാത്തി ഗിരിജൻ കോളനി സ്വദേശിയും നിലവിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മണിയൻപാറയിൽ താമസിച്ചു വരുന്ന പ്ലാവിളയിൽ മാതു ഭവനത്തിൽ കുഞ്ഞുമോൻ അനിത ദമ്പതികളുടെ മക്കളായ കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് സ്കൂളിൽ 8 ക്ലാസിൽ പഠിക്കുന്ന മാതു 7 ൽ പഠിക്കുന്ന മിഥുൻ എന്നിവർക്ക് കോവിഡ് 19 വൈറസ് വ്യാപന കാലം വിദ്യാഭ്യാസം ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ലായിരുന്ന കുടുംബത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അധ്യക്ഷ ദീനാമ്മ റോയി വീട്ടിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും സ്കൂളിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി ടി വി വാങ്ങി നൽകുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനിസാബു കേബിൾ കണക്ഷൻ എടുക്കുന്നതിനുള്ള ക്രമീകരണവും ചെയ്തു.

 

വീടുകൾ സമ്പൂർണ്ണ വൈദ്യുതീകരണം നടത്തിയ സമയം ഈ കുടുംബം സ്ഥലത്ത് താമസം ഇല്ലാതിരുന്നതിനാൽ ആണ് അവർക്ക് വൈദ്യുതി ലഭിക്കാതിരുന്നത് ആ സമയത്ത് ചെങ്ങറ സമരഭൂമിയിലായിരുന്നു ഇവരുടെ താമസം. കോവിഡ് 19 വൈറസ് വ്യാപന കാലത്ത് പഠന സൗകര്യമില്ലാത്ത ആരും തന്നെ കാണരുതെന്ന കരുതലിന്റെ ഭാഗമായിട്ട് നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് സ്പോൺസർമാരെ കണ്ടെത്തി ടി വി വാങ്ങി നൽകിയിരുന്നു. കുട്ടികളുടെ അമ്മയായ അനിതയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി.എം ടി വി കൈമാറി വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയി, അനിസാബു, സുലേഖ. വി. നായർ എന്നിവർ പങ്കെടുത്തു

error: Content is protected !!