ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെന്റിംഗ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി/തത്തുല്യമായ പരീക്ഷായോഗ്യതയും ബുക്ക് ബൈന്റിംഗിൽ കെ.ജി.റ്റി.ഇ/എം.ജി.റ്റി.ഇ(ലോവർ/ഹയർ) സർട്ടിഫിക്കറ്റ്/തത്തുല്യമായ പരീക്ഷാ യോഗ്യതയും, രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും വേണം.
കൺസർവേഷൻ പ്രോജക്ട് ട്രെയിനി (ബൈന്റിംഗ്) തസ്തികയിലേക്ക് എസ്.എസ്.എസ്.സി/തത്തുല്യമായ പരീക്ഷായോഗ്യതയും ബുക്ക് ബൈന്റിംഗിൽ കെ.ജി.റ്റി.ഇ/എം.ജി.റ്റി.ഇ(ലോവർ) സർട്ടിഫിക്കറ്റ്/തത്തുല്യമായ പരീക്ഷാ യോഗ്യതയും വേണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, സംസ്ഥാന പുരാരേഖ വകുപ്പ്, നളന്ദ, തിരുവനന്തപുരം-3. അപേക്ഷ 20 നകം ലഭിക്കണം.

error: Content is protected !!