കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ആനക്കൂട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ആനകൂട്ടില്‍ അടിക്കടി ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു . 7 ദിവസത്തിന് ഉള്ളില്‍ രണ്ടാനകള്‍ ചരിഞ്ഞു . 75 വയസുള്ള മണിയന്‍ ആനയും ഇന്നലെ 5 വയസ്സുള്ള പിഞ്ചു ആനയും ചരിഞ്ഞു . മണിയന് ഇരണ്ട കെട്ട് രോഗം മൂലം ചരിഞ്ഞു . പിഞ്ചു വിന്‍റെ കാലില്‍ ഉള്ള വ്രണം മൂലം ഇന്നലെ ചരിഞ്ഞു .നേരത്തെയും ഇവിടെ ആനകള്‍ ചരിഞ്ഞ സംഭവത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും വനം വകുപ്പ് വെളിച്ചം കാണിച്ചില്ല . കെ പി സി സി ഓ ബി സി ഡിപ്പാർട്ട്മെന്റ് ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തു . ഒപ്പം ആനപ്രേമികളും സമരം നടത്തുമെന്ന് അറിയിച്ചു . മൃഗ സ്നേഹികളുടെ കൂട്ടായ്മ ഉടന്‍ ചേരും .

error: Content is protected !!