ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്മാര്‍ : കൂടിക്കാഴ്ചയ്ക്കു അവസരം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവ്വറിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എല്‍.സി, ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനായി ഹാജരാകണം. പ്രായപരിധി 55 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04734 226063.

Related posts

Leave a Comment