പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പ്രതികളുമായി തെളിവെടുപ്പ് നടക്കുന്നു

 

കോന്നി : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഇന്ന് രാവിലെ 10 മണിയോട് കൂടി കോന്നി വകയാറിലെ വീട്ടില്‍ എത്തിച്ചു . നൂറുകണക്കിനു നിക്ഷേപകര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു . കൂക്ക് വിളിച്ച് കൊണ്ട് പ്രതികള്‍ക്ക് നേരെ രോഷം ഉയര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ വാഹനം വന്നപ്പോള്‍ നിക്ഷേപകര്‍ മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രതിക്ഷേധം അറിയിച്ചു . സ്ത്രീ നിക്ഷേപകര്‍ ആണ് കൂടുതലായി തടിച്ചു കൂടിയത് .ഇവരെ പോലീസ് നിയന്ത്രിച്ചു . മുഖ്യ പ്രതി തോമസ് ഡാനിയല്‍ എന്ന റോയിയെ 10 മണിക്ക് തന്നെ പോലീസ് ഇവരുടെ വീട്ടില്‍ എത്തിച്ചിരുന്നു . 11 മണിയോടെ ഭാര്യ പ്രഭ , മൂത്ത മകള്‍ റിനു ഇളയ മകള്‍ റീബ
എന്നിവരെ എത്തിച്ചു . പോലീസ് ഫോറന്‍സിക്ക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു .
ഇന്നലെ വൈകുന്നേരത്തോടെ മുഖ്യപ്രതി റോയി ഡാനിയേലിനെ കോന്നി പോലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  കേസിലെ മറ്റ് പ്രതികളായ റോയിയുടെ ഭാര്യയേയും മക്കളെയും അട്ടക്കുളങ്ങര സബ് ജയിലിൽ നിന്ന് കോന്നിയിലേക്ക് രാത്രിയോടെ എത്തിച്ചു  ചോദ്യം ചെയ്തു . തുടർന്നാണ് ഇന്ന് രാവിലെ  ഇവരെ കോന്നി വകയാറിലെ ഇവരുടെ ഓഫീസ് ആസ്ഥാനത്ത് എത്തിച്ചത് .

പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്കാണ് പത്തനംതിട്ട കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ വരും ദിവസങ്ങളിൽ തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ വ്യക്തമാക്കി.പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ക്ക് രഹസ്യ ബാങ്ക് അക്കൊണ്ടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറയുന്നു .
ഏറെ നാളത്തെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് കോടികളുടെ നിക്ഷേപക തട്ടിപ്പ് പ്രതികള്‍ നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു . വീട്ടില്‍ നിന്നും നിരവധി വസ്തു രേഖകളും കണ്ടെത്തി . കേസ്സ് ക്രൈം ബ്രാഞ്ചിന് വിടുവാന്‍ ഉള്ള നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ട് .

 

 

 

കേരളത്തിലും പുറത്തുമായി 274 ബ്രാഞ്ചുകള്‍ പോപ്പുലര്‍ ഗ്രൂപ്പിന് ഉണ്ട് . 21 കടലാസ്സ് കമ്പനികളുടെ പേരില്‍ ആണ് നിക്ഷേപം വകമാറ്റിയത് എന്നു പോലീസ് കണ്ടെത്തിയിരുന്നു . 3000 പരാതികള്‍ കേരളത്തില്‍ ലഭിച്ചു . കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 600 കോടി രൂപയുടെ തട്ടിപ്പ് ഉണ്ട് . 3000 കോടി രൂപയുടെ തട്ടിപ്പ് ഉണ്ടാകും എന്നു പോലീസ് കരുതുന്നു .
വകയാര്‍ ഉള്ള ഹെഡ് ഓഫീസിലും തെളിവെടുപ്പ് നടക്കും . ലക്ഷങ്ങള്‍ നഷ്ടമായ ആയിരകണക്കിന് നിക്ഷേപകര്‍ സി ബി ഐ അന്വേഷണം വേണം എന്നാണ് പറയുന്നതു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!