Trending Now

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ സംഘടിപ്പിക്കും

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ സംഘടിപ്പിക്കും : പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ നില്‍പ്പ് സമരം

പത്തനംതിട്ട : ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചുള്ള വിവാഹങ്ങളുടെ ഫോട്ടോകൾ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് തല്‍പര കക്ഷികളെകൊണ്ടു ചിത്രീകരിക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നിലും എല്ലാ ജില്ലയിലെയും കളക്ടറേറ്റിന് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കുന്നു . ഇതിന്‍റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ (8.6.2020 )തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്ലക്കാർഡ് പിടിച്ച് നിൽപ്പ് സമരം സംഘടിപ്പിക്കും . ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്യും

konni vartha news desk
———————————–
The All Kerala Photographers Association is organizing a strike in front of the Guruvayur Devaswom Board Office and the District Collectorate in all districts in protest of the Guruvayur Devaswom Board’s attempt to depict photographs of weddings at the Guruvayur Temple . As a part of this, All Kerala Photographers Association will hold a placard on Pathanamthitta District Collectorate (8.6.2020) with the participation of Pathanamthitta District Committee. All Kerala Photographers Association State Treasurer Monachan Thannithodu will inaugurate the event

.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!