Trending Now

കിടപ്പാടമില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ വീടുകള്‍ : ലോക പ്രശസ്ത സ്റ്റാര്‍ട്ടാപ്പ്കമ്പനി കോന്നിയിലേക്ക്

കോന്നി ; വീടില്ലാത്തവര്‍ക്ക് കെട്ടുറപ്പുള്ള ഒരു വീട് കിട്ടുക എന്നത് സ്വര്‍ഗ തുല്യമാണ് . 2 ലക്ഷം രൂപ ചിലവില്‍ കാബിന്‍ വീടുകള്‍ ആണ് നിര്‍മ്മിക്കുന്നത് . ലോക പ്രശസ്ത സ്റ്റാര്‍ട്ടപ്പു കമ്പനി കോപ്പറേറ്റീവ് 360 ഡിഗ്രി എന്ന കമ്പനിയാണ് പിന്നില്‍ .വീടില്ലാത്തവരും സ്വന്തമായി രണ്ടു സെന്‍റ് ഭൂമി എങ്കിലും ഉള്ളവര്‍ക്ക് കമ്പനി കാബിന്‍ വീടുകള്‍ ജീവകാരുണ്യമായി നിര്‍മ്മിച്ചു നല്‍കും . കമ്പനിയുടെ പ്രവര്‍ത്തനം കോന്നി മേഖലയില്‍ ഉടന്‍ തുടങ്ങും .
കലഞ്ഞൂര്‍ പാടം ഗ്രാമത്തിലെ കഷ്ടത നിറഞ്ഞ കുടുംബ അന്തരീക്ഷത്തില്‍ നിന്നും വലിയൊരു കമ്പനി വാര്‍ത്തെടുത്ത പാടം മന്ദിരത്തില്‍ വരുണ്‍ ചന്ദ്രന്‍ ആണ് കാബിന്‍ വീടുകള്‍ ഒരുക്കി നല്‍കുന്നത് .
വിദേശ രാജ്യങ്ങളിലെ നൂറുകണക്കിനു കമ്പനികള്‍ക്കുള്ള മാര്‍ക്കറ്റിങ് സോഫ്റ്റ് വെയറുകള്‍ വിപണനം ചെയ്യുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ വരുണിന്‍റെ ഐ ടി കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് . ഇതിനോടകം പാടം ഗ്രാമത്തില്‍ നിരവധി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി .
2 ലക്ഷം രൂപ ചിലവഴിച്ച് കാബിന്‍ വീടുകള്‍ ആണ് നിര്‍മ്മിക്കുന്നത് . 2 കിടപ്പുമുറിയുള്ള വീടിന് 300 സ്ക്വയര്‍ ഫീറ്റും , ഒരു കിടപ്പ് മുറിയുള്ള വീടിന് 220 സ്ക്വയര്‍ ഫീറ്റും ആണ് വലിപ്പം .
വരുണിന്‍റെ അച്ഛന്‍ ബാലചന്ദ്രനാണ് ഇത്തരം വീടുകളുടെ നിര്‍മ്മാണ ചുമതല .ഗ്രാമീണ മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി തന്‍റെ കമ്പനിയുടെ ലാഭ വിഹിതം ഉപയോഗിച്ച് നാട്ടിലെ കുട്ടികള്‍ക്ക് സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം , സ്കോളര്‍ഷിപ്പ് , തൊഴില്‍ പരിശീലനം , സ്കൂള്‍ ബസ്സ് സേവനം , ആംബുലന്‍സ്സ് സേവനം , സബ്സിഡി നിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ കമ്പനി ചെയ്യുന്നു . കിടപ്പാടമില്ലാത്തവര്‍ക്ക് കോന്നി മേഖലയില്‍ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ ഉള്ള പദ്ധതിയിലാണ് വരുണ്‍ ചന്ദ്രന്‍ .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!