വ്യാജപട്ടയം: സിപിഐ എം പ്രചാരണജാഥ ഇന്നു തുടങ്ങും

Spread the love

 
അര്‍ഹതപ്പെട്ട മുഴുവന്‍ മലയോര കൈവശ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, വ്യാജരേഖ ചമച്ച് പട്ടയമേളനടത്തി ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എംഎല്‍എ രാജിവയ്ക്കുക, വ്യാജരേഖ ചമച്ച് അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി സിപിഐ എം കോന്നി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഹനജാഥ ഇന്ന് തുടങ്ങുന്നു .വൈകിട്ട് നാലിന് എലിമുള്ളുംപ്ളാക്കല്‍ ജങ്ഷനില്‍ നടക്കുന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനംചെയ്യും.

12ന് രാവിലെ ഒമ്പതിന് മണ്ണിറയില്‍നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് 6.30ന് വയ്യാറ്റുപുഴയില്‍ സമാപിക്കും. 13ന് രാവിലെ ഒമ്പതിന് മീന്‍കുഴിയില്‍നിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് സീതത്തോട് ടൌണില്‍ സമാപിക്കും.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍ ക്യാപ്ടനും എന്‍ ലാലാജി മാനേജരുമായ ജാഥയില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ ശ്യാംലാല്‍, എസ് ഹരിദാസ്, റാന്നി ഏരിയ കമ്മിറ്റിയംഗങ്ങളായ എം എസ് രാജേന്ദ്രന്‍, കെ ജി മുരളീധരന്‍, പി ആര്‍ പ്രമോദ് എന്നിവര്‍ അംഗങ്ങളാണ്.

Related posts

Leave a Comment