Trending Now

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും

പത്തനംതിട്ട : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പൂര്‍ത്തിയായി . ആത്മാക്കളെ ചാവിരുത്തിയിരിക്കുന്ന കാവാണ്‌ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.ഇവിടെ പൂജകള്‍ അര്‍പ്പിക്കുക എന്നത് ഗംഗാ നദിയിലെ പുണ്യം പോലെയാണ്.
പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ( 23/07/2017 ) വെളുപ്പിനെ 3.30 മുതല്‍ തുടക്കം കുറിക്കും . പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണം നടക്കും .
പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും . ഭാസ്‌കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി,രാജു ഊരാളി എന്നിവര്‍ കാവ് ചടങ്ങുകള്‍ക്കും പൂജകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും .ഗണപതി ഒരുക്ക്,പ്രഭാത പൂജ ,നാഗ പാട്ട് , മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം , വാനരയൂട്ട്,മീനൂട്ട്,നാഗയൂട്ട്,ആനയൂട്ട് ,മല പൂജ,ഭാരതകളി,തലയാട്ടം കളി,കുംഭ പാട്ട് , പറകൊട്ടി പാട്ട്,ഭാരത പൂംകുറവന്‍ കുറത്തി പൂജ,ഗജ പൂജ , യക്ഷി പൂജ ,പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ .വൃക്ഷ പൂജ ,ജല പൂജ ,വന്യ ജീവി സംരക്ഷണ പൂജ,ദീപകാഴ്ച എന്നിവ പ്രത്യേക പൂജകളായി നടക്കും .

Ritual of Bali Karma at Pathanamthitta – (Konni Sree Kalleli Ooraali Appuppan Kavu)2017 july 23.starting early morning at 3.30
…………………….
Pathanamthitta: Thousands offered the ritual of Balikarma to appease forefathers (pithru Moksha) at Pathanamthitta, Konni Sree Kalleli Ooraali Appuppan Kavu (holy place filled with trees worshipping nature) in connection with Karkidaka Vaavu on 2017 july 23.Also followed a ritual at Achan kovil river side to appease the souls of the dead (Moksha Karma).Started the ritual of Balikarma early in the morning at 3.30.pooja to save the Mother Nature.Other special poojas like Hill pooja, Bharatha play, Thalayaattam play, Para Kotty song, Bharatha Poonkuravan, Kurathi Pooja, land pooja, Elephant pooja, Yakshi pooja, Nature pooja, tree pooja, water pooja, wilde life conservation pooja were also performed. .The poojas were performed by , Bhaskaran Ooraali, raju Ooraali and Randaam Gopalan Oorali. Malak Padeni for wild Gods, Betel leaf dedication, feeding monkeys, snake, fish, elephant were also taken place.The programes were controlled by Secretary of Kavu, C.V. Salim Kumar, president Santha Kumar, patron Rajan Kutty, treasurer Santhosh Kumar and media manager Jayan Konni.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!