തുടര്‍ച്ചയായി 11 മാസം പിന്നിട്ടുകൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ രഥ ഘോക്ഷയാത്ര ലോക ശ്രദ്ധയിലേക്ക്

 

ചരിത്ര പ്രസിദ്ധവും അതി പുരാധനവും പൂര്‍ണ്ണമായും പ്രകൃതിസംരക്ഷണ പൂജകള്‍ നടത്തുന്ന കാവായ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണവുമായി ബന്ധപെട്ട് 2016 ആഗസ്റ്റ് 17 ന്( ചിങ്ങം ഒന്നിന് ) തുടക്കം കുറിച്ച രഥ ഘോക്ഷയാത്രയുടെ പ്രയാണം തുടര്‍ച്ചയായി 11 മാസം പിന്നിട്ടു കൊണ്ട് പ്രയാണം തുടരുന്നു . തമിഴ്‌നാട്ടിലെയും കേരളത്തിലെയും പതിനായിരത്തില്‍ പരം ക്ഷേത്രങ്ങള്‍, കാവുകള്‍ കളരികള്‍, കൊട്ടാരങ്ങള്‍ എന്നിവടങ്ങില്‍ ദര്‍ശനം നടത്തി കായല്‍ കരയില്‍ , കടല്‍ കരയില്‍ പുഴക്കരയില്‍ ജല സംരക്ഷണ പൂജകള്‍ അര്‍പ്പിച്ച് മലക്ക് പടേനി നടത്തി പൂര്‍ണ്ണമായും പ്രകൃതിയില്‍ അധിഷ്ടിതമായ പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് തമിഴ്നാട്, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ പ്രദേശങ്ങള്‍ കടന്നുകൊണ്ടാണ് രഥ ഘോക്ഷയാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചത്. ലോകത്ത് ആദ്യമായാണ് ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന രഥ ഘോക്ഷ യാത്ര നടക്കുന്നത്. ഇത് ലോക റിക്കോര്‍ഡ് ആണ്. ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി രഥ ഘോക്ഷ യാത്ര നടക്കുമെന്ന് കാവ് സംരക്ഷണ സമിതി സെക്രട്ടറി സലിം കുമാര്‍, പ്രസിഡണ്ട് അഡ്വ:സി വി ശാന്ത കുമാര്‍,ട്രഷറര്‍ സന്തോഷ്‌ കുമാര്‍ , രഥ ഘോക്ഷ യാത്ര കമ്മറ്റി ചെയര്‍മാന്‍ സാബു കുറുമ്പകര, മീഡിയ മാനേജര്‍ ജയന്‍ കോന്നി എന്നിവര്‍ അറിയിച്ചു. ഊരാളിമാര്‍ അടക്കം പത്ത് പേരാണ് ഘോക്ഷ യാത്രയിലെ അംഗങ്ങള്‍. രഥ ഘോക്ഷയാത്രക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു